കേരളം

തെലങ്കാനയില്‍ വാഹനാപകടം : മലയാളികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു ; മരിച്ചവരില്‍ ഒന്നര വയസ്സുള്ള കുട്ടിയും

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : തെലങ്കാനയിലെ നിസാമാബാദിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. മലയാളി കുടുംബത്തിലെ രണ്ടുപേരും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരില്‍ ഒന്നര വയസ്സുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.

കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ് (33) മകള്‍ അനാമിക ( ഒന്നര വയസ്സ്) , ഡ്രൈവര്‍ മംഗളൂരു സ്വദേശി സ്റ്റെനി എന്നിവരാണ് മരിച്ചത്. ബീഹാറില്‍ നിന്നും കേരളത്തിലേക്ക് വന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

ബീഹാറില്‍ നിന്നും സ്വദേശമായ കോഴിക്കോട്ടേയ്ക്ക് വരികയായിരുന്നു. ബിഹാര്‍ വാസ് ലി ഗഞ്ചിലെ സ്‌കൂളിലെ അധ്യാപകനാണ് അനീഷ്. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അനീഷിന്റെ ഭാര്യയ്ക്കും മൂത്തകുട്ടിക്കും പരിക്കേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്