കേരളം

കോവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശി വാളയാറിൽ എത്തിയത് പാസില്ലാതെ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കോവിഡ് സ്ഥിരീകരിച്ച തൃശൂർ മൂർക്കനിക്കര സ്വദേശി ചെന്നൈയിൽ നിന്ന് വാളയാറിൽ എത്തിയത് പാസ് ഇല്ലാതെയെന്ന് കണ്ടെത്തി. ഇദ്ദേഹവും സുഹൃത്തും കൂടി കഴിഞ്ഞ 15 നാണ് വാളയാറിൽ എത്തിയത്. റെഡ് സോണായ ചെന്നൈയിൽ നിന്ന് ഇരുവരും ബൈക്കിലാണ് വാളയാറിൽ എത്തിയത്. 

തൃശൂർ കലക്ടറേറ്റിൽ നിന്ന് സുഹൃത്തിന് മാത്രമാണ് പാസ് അനുവദിച്ചത്. പാസിനുള്ള അപേക്ഷയിൽ സുഹൃത്തിൻ്റെ മൊബൈൽ ഫോൺ നമ്പരാണ് രണ്ടു പേരിനുമൊപ്പവും ഉണ്ടായിരുന്നത്. സുഹൃത്തിനെ തൃശൂരിലേക്ക് യാത്ര തുടരാൻ പൊലീസ് അനുവദിച്ചു. 

എന്നാൽ പാസില്ലാത്തതിനാൽ തൃശൂർ സ്വദേശിയെ വാളയാറിൽ തടഞ്ഞു. വാളയാറിൽ വച്ച് പരിശോധിച്ചപ്പോൾ രോഗ ലക്ഷണങ്ങൾ കണ്ടതിനാൽ പാലക്കാട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് നടത്തിയ  സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ്  ആണെന്ന് തെളിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത