കേരളം

ജഡ്ജി അടക്കം മുറിയില്‍ പത്തു പേര്‍ ; അഞ്ചുവര്‍ഷത്തിലധികം പഴക്കമുള്ള കേസുകള്‍ക്ക് മുന്‍ഗണന ; കോടതികള്‍ നാളെ തുറക്കും, മാര്‍ഗരേഖയുമായി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്


 
കൊച്ചി: കേരളത്തിലെ കീഴ്‌ക്കോടതികള്‍ നാളെ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കോടതികളുടെ പ്രവര്‍ത്തനത്തിന് ഹൈക്കോടതി മാര്‍ഗരേഖ പുറത്തിറക്കി. തിങ്കളാഴ്ച മുതല്‍ കീഴ്‌ക്കോടതികള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാം.

ജഡ്ജി അടക്കം പത്തു പേര്‍ മാത്രമേ കോടതിമുറിയില്‍ ഉണ്ടാകാവൂ എന്നാണ് മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കോടതി മുറിയില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കേസുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും കോടതിമുറിയിലേക്ക് പ്രവേശനം അനുവദിക്കുക.

അത്യാവശ്യഘട്ടങ്ങളില്‍ ഒഴികെ വ്യക്തികളോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കരുത്. അഞ്ചുവര്‍ഷത്തിലധികം പഴക്കമുള്ള കേസുകള്‍ക്ക് കോടതികള്‍ മുന്‍ഗണന നല്‍കണമെന്നും മാര്‍ഗരേഖയിലുണ്ട്. അതേസമയം, റെഡ്‌സോണിലും ഹോട്ട്‌സ്‌പോട്ടിലും പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി