കേരളം

വാഹനങ്ങൾ റോഡിൽ ഇറക്കേണ്ട, സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ ; പ്രധാന ന​ഗരങ്ങളിലെ റോഡുകൾ അടച്ചിടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. അവശ്യസാധന വിൽപ്പനശാലകൾക്ക് തുറക്കാൻ അനുമതിയുണ്ട്. പാൽ, പത്രവിതരണം, മാധ്യമങ്ങൾ, ആശുപത്രി, മെഡിക്കൽ സ്‌റ്റോർ, ലാബും അനുബന്ധ സ്ഥാപനങ്ങളും തുടങ്ങിയവ പ്രവർത്തിക്കാം.

കോവിഡ് പ്രതിരോധ പ്രവർത്തനം,  മാലിന്യനിർമാർജനം, നിർമാണ പ്രവർത്തനം, തുടർച്ചയായി പ്രവർത്തിക്കേണ്ട  ഉൽപ്പാദന സംസ്‌കരണ ശാലകൾ എന്നിവയ്ക്ക്‌ ഇളവുണ്ട്‌. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിലെ പ്രധാന റോഡുകളിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായിരുന്ന നിയന്ത്രണം തുടരും. പുലർച്ചെ അഞ്ചുമുതൽ രാത്രി പത്തുവരെ ഈ റോഡുകൾ അടച്ചിടും.

സമ്പൂർണ്ണ അടച്ചിടൽ ആയ ഇന്ന് വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല. ചരക്കുവാഹനം, ആരോഗ്യ സേവനം,  സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനം എന്നിവയ്‌ക്ക്‌ ഇളവുണ്ട്‌. ഹോട്ടലുകളിലെ പാർസൽ കൗണ്ടറുകൾ രാവിലെ എട്ടുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം. ഓൺലൈൻ ഡെലിവറി രാത്രി പത്തുവരെയും പ്രവർത്തിക്കാവുന്നതാണ്.

കാൽനട, സൈക്കിൾ യാത്രകളാകാം. ആരാധനാലയങ്ങളിൽ പൂജയ്‌ക്ക്‌ പോകാൻ പുരോഹിതൻമാർക്ക് അനുമതിയുണ്ട്. കല്യാണങ്ങളും മരണാനന്തരചടങ്ങുകളും നടത്താൻ അനുമതിയുണ്ട്‌. എന്നാൽ, ആളുകൾ ഒത്തുകൂടാൻ പാടില്ല. സർക്കാർ മാർ​ഗനിർദേശപ്രകാരമുള്ള അത്രയും ആളുകൾ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു