കേരളം

ജില്ലയ്ക്കുള്ളിൽ പൊതു​ഗതാ​ഗതം; ബസിൽ പകുതി പേർ മാത്രം; കാറിൽ രണ്ട് പേർ, ഓട്ടോയിൽ ഒരാൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗൺ ഈ മാസം 31 വരെ നീട്ടിയ സാഹചര്യത്തിൽ ജില്ലക്കകത്ത് പൊതു ​ഗതാ​ഗതം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജല ​ഗതാ​ഗതമടക്കം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. 

പൊതു ​ഗതാ​ഗതത്തിന് സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകൾ മാത്രമെ പൊതു ​ഗതാ​ഗതത്തിൽ അനുവദിക്കുകയുള്ളു. നിന്ന് യാത്ര അനുവദിക്കില്ല. 

അന്തർ ജില്ലാ യാത്രകൾക്ക് പൊതു ​ഗതാ​ഗതമുണ്ടാകില്ല. സ്വന്തം വാഹനത്തിൽ അന്തർ ജില്ലാ യാത്ര അനുവദിക്കും. രാവിലെ ഏഴ് മുതൽ വൈകീട്ട് ആഴ് വരെയാണ് അനുമതി. ഇതിന് പ്രത്യേക പാസ് ആവശ്യമില്ല. തിരിച്ചറിയൽ കാർഡ് മതിയെന്നും അദ്ദേഹം വ്യക്തമാക്കി. 

ഓട്ടോ, ടാക്സി സർവീസുകൾക്കും അനുമതിയുണ്ട്. നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ട് പേർ മാത്രമേ പാടുള്ളു. കുടുംബമാണെങ്കിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോയിൽ ഡ്രൈവർക്ക് പുറമെ ഒരാൾക്കും കുടുംബമാണെങ്കിൽ മൂന്നാൾക്കും യാത്രയാകാം. ഇരു ചക്ര വാഹനത്തിൽ കുടുംബാം​ഗമാണെങ്കിൽല മാത്രം പിൻസീറ്റ് യാത്ര അനുവദിക്കും. 

ആരോ​ഗ്യാ കാര്യങ്ങളുൾപ്പെടെയുള്ള അത്യാവശ്യങ്ങൾക്കായി പോകുന്ന യാത്രക്കാർക്ക് ഇളവ് അനുവദിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലേക്കും അതിന് പുറത്തേക്കുമുള്ള യാത്ര അനുവദിക്കില്ല.

അത്യാവശ്യ ഘട്ടങ്ങളിൽ ഇത്തരം സോണുകളിലെത്തുന്നവർ ഹോം ക്വാറന്റൈനോ സ്ഥാപന ക്വാറന്റൈനോ സ്വീകരിക്കേണ്ടതാണ്. സർക്കാർ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് സോണുകളിലേക്കുള്ള യാത്രക്ക് തടസമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു