കേരളം

നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികൾ തെരുവിൽ; കുറ്റ്യാടിയിൽ പൊലീസിന് നേരെ കല്ലേറ്; ലാത്തിവീശി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുറ്റ്യാടിക്കടുത്ത പാറക്കടവില്‍ അതിഥി തൊഴിലാളികള്‍ പൊലീസുകാരെ അക്രമിച്ചു. ഉച്ചയോടെയാണ് സംഭവം. നാട്ടില്‍ പോകണമെന്ന ആവശ്യവുമായി പാറക്കടവില്‍ താമസിക്കുന്ന നൂറോളം ബിഹാര്‍ സ്വദേശികള്‍ പുറത്തിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി ഇവരെ  കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനിടെ നാട്ടുകാരുമായും വാക്കേറ്റമുണ്ടാവുകയും ഇവര്‍ പൊലീസിനേയും നാട്ടുകാരേയും അക്രമിക്കുകയായിരുന്നു. 

ബിഹാറിലേക്ക് 20-ാം തീയതിക്ക് ശേഷമെ ട്രെയിന്‍ ഉള്ളൂ കാത്തിരിക്കണം എന്നു പറഞ്ഞിരുന്നുവെങ്കിലും ഇവര്‍ കേൾക്കാൻ തയ്യാറായില്ല. ജാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലൊക്കെ ആളുകള്‍ പോയി,  ഞങ്ങള്‍ക്കും പോകണം എന്നു പറഞ്ഞ് പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് സ്ഥലത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ബന്ധമാണെങ്കില്‍ ഒരാള്‍ 7000 രൂപ വീതമെടുത്ത് 40 പേര്‍ക്ക് ഒരു ബസ് തരാം എന്ന് പൊലീസ് പറഞ്ഞെങ്കിലും അതിന് ഞങ്ങളുടെ കൈയില്‍ പണമില്ലെന്ന് പറഞ്ഞ് ഇവര്‍ പ്രതിഷേധിക്കുകയായിരുന്നു. 

എന്നാൽ ഞങ്ങള്‍ നടന്നു പോകുമെന്ന് തൊഴിലാളികള്‍ പറഞ്ഞുവെങ്കിലും ഇത് അനുവദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.പൊലീസ് പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍  രണ്ടു പേര്‍ ചേര്‍ന്ന് എസ്‌ഐയുടെ ലാത്തിക്ക് പിടിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് തൊഴിലാളികളെ വിരട്ടിയോടിച്ചിട്ടുണ്ട്. സംഭവത്തില്‍ നാല്  പേര്‍ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍