കേരളം

സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന റദ്ദാക്കി; പുനപരിശോധിക്കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ് റെഗുലേറ്ററി കമ്മറ്റി തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഫീസ് പുനപരിശോധിക്കാന്‍ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. സ്വാശ്രയ മാനേജുമെന്റുകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

2020-21 വര്‍ഷത്തേക്കുള്ള സ്വാശ്രയ എംബിബിഎസ് പ്രവേശനത്തിന് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ ഈടാക്കിയ ഫീസ് ഈ വര്‍ഷം 5,60,000 രൂപയായിരുന്നു. ഇതനുസരിച്ച് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കാമെന്ന് ഫീസ് റഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതനുസരിച്ച് സ്ഥാപനം നടത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്വാശ്രയമാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ തങ്ങളുടെ വാദം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഈ ഫീസില്‍ കോളജുകള്‍ നടത്താന്‍ കഴിയില്ലെന്നും മാനേജുമെന്റുകള്‍ ഹൈക്കോടതിയെ അറിയക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഈ ഫീസ് ഘടന റദ്ദാക്കുകയും പുതിയ ഫീസ് ഘടന നിശ്ചയിക്കാന്‍ കമ്മറ്റിക്ക് നിര്‍ദേശം നല്‍കുകയും അതില്‍ മാനേജുമെന്റുകളുടെ വാദം കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ