കേരളം

ഉറുമ്പ് കടിയേറ്റ് പ്രവാസി മലയാളി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റിയാദ്: കറുത്ത വലിയ ഉറുമ്പിന്റെ കടിയേറ്റ് മലയാളി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പള്ളിയുടെമകത്തില്‍ എം നിസാമുദ്ദീന്‍ (45) ആണ് മരിച്ചത്. റിയാദ് ബഗ്ലഫില്‍ മിഠായി കട നടത്തുകയാണ് നിസാമുദ്ദീൻ. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ റിയാദിലെ സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 24 വര്‍ഷമായി റിയാദിൽ താമസിക്കുന്ന ആളാണ് നിസാമുദ്ദീൻ.

കുടുംബ സമേതം ബഗ്ലഫില്‍ താമസിക്കുന്ന നിസാമുദ്ദീന് പുലര്‍ച്ചെ 2.30ഓടെ ഫ്ലാറ്റില്‍ നിന്നാണ് ഉറുമ്പ് കടിയേറ്റത്. അലര്‍ജിയുടെ പ്രശ്‌നം കൂടിയുള്ളതിനാല്‍ ഉറുമ്പ് കടിയേറ്റ ഉടനെ ശ്വാസം മുട്ടുണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു.

മുഹമ്മദ് കുഞ്ഞ്- ഫാത്തിമാ കുഞ്ഞ് ദമ്പതികളുടെ മകനാണ്. ഭാര്യ: റസീന. മക്കള്‍: റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് അമീന്‍ (10ാം ക്ലാസ്), ആദില്‍ അദ്‌നാന്‍ (നാലാം ക്ലാസ്). സഹോദരങ്ങള്‍: ലത്വീഫ്, മുസ്ത, സു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ