കേരളം

കൂടുതല്‍ സ്വകാര്യ ബസ്സുകള്‍ ഓടിത്തുടങ്ങി ; പൊതുഗതാഗതം സാധാരണ നിലയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സ്വകാര്യ ബസ് സര്‍വീസ് സംസ്ഥാനത്ത് ആരംഭിച്ചു. എറണാകുളം, കോഴിക്കോട്, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെല്ലാം നീണ്ട ഇടവേളയ്ക്കു ശേഷം സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങി. തൃശൂര്‍ ജില്ലയില്‍ 85 ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്.

സാമൂഹിക അകലം പാലിച്ചുകൊണ്ട് സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം യാത്രക്കാരെ മാത്രം കയറ്റിയാകും ബസ്സുകള്‍ സര്‍വീസ് നടത്തുക. ഒരു വിഭാഗം ബസ്സുകളാണ് ഇന്ന് റോഡിലിറങ്ങിയത്.

സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ബസ് ഉടമകള്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്