കേരളം

കോട്ടയത്ത് രണ്ടുവയസുകാരന്‍ കോവിഡ് മുക്തനായി; 3 പേര്‍ക്ക് കൂടി വൈറസ് ബാധ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ജില്ലയില്‍ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് മൂന്നു പേര്‍ക്ക്. മേയ് 9ന് കുവൈത്ത്‌കൊച്ചി വിമാനത്തിലെത്തിയ ഒരാള്‍ക്കും മേയ് 11ന് ദുബായ്‌കൊച്ചി വിമാനത്തില്‍ എത്തിയ രണ്ടു പേര്‍ക്കുമാണ് രോഗം ബാധിച്ചത്. മൂവരും കോതനല്ലൂരിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. ഇവര്‍ക്കു കോവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥീരീകരിച്ച് അമ്മയ്‌ക്കൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു വയസുള്ള കുട്ടിയുടെ രണ്ടാമത്തെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവായി. നിലവില്‍ കോട്ടയം ജില്ലക്കാരായ ആറു പേരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതിനു പുറമെ മഹാരാഷ്ട്രയില്‍നിന്നെത്തിയ തിരുവനന്തപുരം പാറശാല സ്വദേശിയും രോഗം ബാധിച്ച് മെഡിക്കല്‍ കോളജിലുണ്ട്.

കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരുടെ വിശാദംശങ്ങള്‍

1. മേയ് 11ന് ദുബായ്‌കൊച്ചി വിമാനത്തില്‍ എത്തിയ മാങ്ങാനം സ്വദേശിനി(83). കോതനല്ലൂരിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ താമസിച്ചുവരികയായിരുന്നു. ഇവിടെ താമസിച്ചിരുന്ന ഭര്‍ത്താവിന്റെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് വീട്ടിലെത്തി ക്വാറന്റീനില്‍ തുടരുന്നു. മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാനാണ് ഇവര്‍ ദുബായില്‍ പോയത്.

2. ഇതേ വിമാനത്തില്‍ വന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി(42). ഈ വിമാനത്തില്‍ വന്ന പത്തനംതിട്ട സ്വദേശിക്ക് നേരത്തെ രോഗം സ്ഥീരീകരിച്ചിരുന്നു.

3. മേയ് 9ന് കുവൈത്ത്‌കൊച്ചി വിമാനത്തില്‍ എത്തിയ നീണ്ടൂര്‍ സ്വദേശി(31). ഇതേ വിമാനത്തിലെത്തിയ ഉഴവൂര്‍ സ്വദേശിനിയായ യുവതി രോഗം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)