കേരളം

ഡോക്ടര്‍ ഷിനു ശ്യാമളനെ പിരിച്ചുവിട്ടതില്‍ അന്വേഷണത്തിന് ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് 19 ലക്ഷണങ്ങളുമായി ചികിത്സക്കെത്തിയ വ്യക്തിയുടെ വിശദാംശങ്ങള്‍ പൊലീസിന് കൈമാറിയ ഡോക്ടറെ സ്വകാര്യാശുപത്രി പിരിച്ചുവിട്ട സംഭവത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. തൃശൂര്‍ ജില്ലാ കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും നാലാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

ഡോ. ഷിനു ശ്യാമളനെ പിരിച്ചുവിട്ടതിനെതിരെ പൊതു പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 

പൊലീസിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ഡോക്ടര്‍ വിവരം കൈമാറിയെങ്കിലും രോഗ ബാധിതനാണെന്ന് സംശയിക്കുന്നയാളെ അധികൃതര്‍ കണ്ടെത്തുന്നതിന് മുമ്പ് അയാള്‍ വിദേശത്തേക്ക് കടന്നതായി പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ