കേരളം

അഞ്ചുകോടി രൂപവരെയുള്ള ബില്ലുകള്‍ മാറി നല്‍കാന്‍ അനുമതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറി നല്‍കാന്‍ ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ധനമന്ത്രി തോമസ് ഐസക്. ട്രഷറി ക്യൂ, വെയിസ് ആന്റ് മീന്‍സ് അനുമതിക്കായി കാക്കുന്നവ, ബില്‍ ഡിസ്‌ക്കൗണ്ട് സിസ്റ്റം തെരഞ്ഞെടുത്ത് നാളിതുവരെ പേയ്‌മെന്റ് കിട്ടാത്ത കേസുകള്‍ തുടങ്ങി ഇപ്പോള്‍വരെ കുടിശ്ശികയായിട്ടുള്ള അഞ്ച് കോടി രൂപ വരെയുള്ള പേയ്‌മെന്റുകള്‍ ഉടനടി കൊടുക്കാനാണ് തീരുമാനം. ബില്ലുകള്‍ സമര്‍പ്പിച്ച തീയതിയുടെ മുന്‍ഗണന വച്ചായിരിക്കും ട്രഷറികള്‍ ഇത് പാസാക്കുക.

ഇപ്പോള്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ബില്ലുകളാണ് അനുമതി കൂടാതെ ട്രഷറിയില്‍ നിന്നും മാറി നല്‍കുന്നത്. ഇത് അഞ്ച് കോടി രൂപയായി ഉയര്‍ത്തുകയാണെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി