കേരളം

കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ചുപേര്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് :  കായംകുളം സ്വദേശിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ ഭാര്യ അടക്കം അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ഹൈദരാബാദ് ഗാന്ധി ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഹൃദയാഘാതത്തെത്തുടര്‍ന്ന് മെയ് 17 നാണ് ഹൈദരാബാദിലെ ശിവാജി നഗറില്‍ താമസിച്ചിരുന്ന കായംകുളം സ്വദേശിയായ 64 കാരന്‍ മരിച്ചത്. അന്നുതന്നെ ശിവാജി നഗറിലെ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള 20 ഓളം ആളുകള്‍ സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷം മെയ് 19 നാണ് മരിച്ചയാളുടെ ഭാര്യയ്ക്ക് കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയിലാക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ശവസംസ്‌കാരചടങ്ങില്‍ പങ്കെടുത്ത നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

മരിച്ചയാള്‍ നേരത്തെ പനിയ്ക്ക് സ്വകാര്യ ക്ലിനിക്കില്‍ ചികില്‍സ തേടിയിരുന്നു എന്നാണ് വിവരം. എന്നാല്‍ ഇയാള്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'