കേരളം

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ; കേന്ദ്രം മാറ്റാൻ അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് പുതിയത് അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഈ മാസം 26 മുതൽ പുനരാരംഭിക്കാനിരിക്കെ കേന്ദ്രം മാറ്റുന്നതിനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് പുതിയ കേന്ദ്രം അനുവദിച്ച് ഉത്തരവായി. കോവിഡിന്റെ പശ്ചാത്തലത്തിൽ മറ്റ് ജില്ലകളിൽ പെട്ടുപോയ വിദ്യാർത്ഥികൾക്കാണ് പുതിയ പരീക്ഷാ കേന്ദ്രത്തിന് അപേക്ഷിക്കാൻ അനുവാദം നൽകിയത്. മെയ് 21ന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷ സമർപ്പിച്ചവർക്കാണ് പുതിയ കേന്ദ്രം അനുവദിച്ചത്.

മീഡിയം, കോഴ്സ് എന്നിവ തിരഞ്ഞെടുത്ത് അപേക്ഷിച്ചവർക്ക് പ്രസ്തുത കേന്ദ്രവും കോഴ്സുകൾ ലഭ്യമല്ലാത്ത പരീക്ഷാ കേന്ദ്രം തിരഞ്ഞെടുത്തവർക്ക് പ്രസ്തുത കോഴ്സ് നിലവിലുള്ള തൊട്ടടുത്ത പരീക്ഷാ കേന്ദ്രവും അനുവദിച്ചു. ഈ പട്ടിക http://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്സൈറ്റുകളിലെ Application for Center change എന്ന ലിങ്കിൽ ലഭിക്കും.

പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചുള്ള സ്ലിപ്പ് പ്രിന്റ് എടുക്കാവുന്നതാണ്. പരീക്ഷാ ഹാൾ ടിക്കറ്റ് കൈവശമില്ലാത്ത വിദ്യാർത്ഥികൾക്ക് ഈ സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയും സഹിതം പരീക്ഷാ ഹാളിൽ പ്രവേശിക്കാം. 2020 മാർച്ചിലെ പൊതുപ രീക്ഷകൾക്ക് പരീക്ഷാ സഹായം അനുവദിച്ചിട്ടുള്ള സിഡബ്ല്യുഎസ്എൻ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾ പുതിയ പരീക്ഷാ കേന്ദ്രം ചീഫ് സൂപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ട് പുതിയ കേന്ദ്രത്തിൽ സ്ക്രൈബ്, ഇന്റർപ്രട്ടർ സേവനം ഉറപ്പാക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ