കേരളം

കരമനയാർ കരകവിഞ്ഞു ; വീട്ടിൽ വെള്ളം കയറി ; നടി മല്ലിക സുകുമാരൻ ബന്ധുവീട്ടിൽ അഭയം തേടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് കരമനയാർ കരകവിഞ്ഞതോടെ, തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.  കുണ്ടമൺകടവിലെ വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് നടി മല്ലിക സുകുമാരൻ ബന്ധുവീട്ടിലേക്ക് മാറി. കുണ്ടമൺകടവ് ഏലാ റോഡിലെ 13 വീടുകളിലാണ് കരമനയാറ്റിൽനിന്ന് വെള്ളം കയറിയത്.

തുടർന്ന് അഗ്നിരക്ഷാസേനയുടെ റബ്ബർബോട്ട് കൊണ്ടുവന്ന് വീടുകളിലുള്ളവരെ കരയിലേക്ക് മാറ്റി. ജവഹർനഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് നടി മാറിയത്. 2018- ലും ഈ ഭാഗത്ത് വെള്ളം കയറിയതിനെത്തുടർന്ന് മല്ലികാസുകുമാരൻ ഉൾപ്പടെയുള്ളവരെ മാറ്റിയിരുന്നു.

ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാൻ കാരണമായതെന്ന് മല്ലികാസുകുമാരൻ പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാർക്ക് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. വീടിനുപിറകിലെ കനാൽ ശുചിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നൽകിയെങ്കിലും മൂന്നുവർഷമായി നടപടിയുണ്ടായില്ലെന്നും മല്ലിക പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം