കേരളം

പാലക്കാട് മാത്രം 19 പേര്‍ക്ക് കോവിഡ്, മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഇന്ന് പാലക്കാട് മാത്രം പുതുതായി 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണെന്ന് മന്ത്രി എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വാളയാര്‍ അതിര്‍ത്തി വഴി വന്ന 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. രണ്ടുപേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. വാളയാര്‍ അതിര്‍ത്തിയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ വരുന്നവരെ കടത്തിവിടാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി എ കെ ബാലന്‍ പറഞ്ഞു. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 45 ആയി. ഇതുവരെ ജില്ലയില്‍ 58 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 19 പേരില്‍ 18 പേര്‍ പാലക്കാടും ഒരാള്‍ മലപ്പുറത്തുമാണ് ചികിത്സയില്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍