കേരളം

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒളിവിൽ കഴിഞ്ഞ യുവതി പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മാരപ്പന്‍മൂല സ്വദേശിനി ജെസി ടോമി (46)യാണ് അറസ്റ്റിലായത്. ഇസ്രേയലിൽ ജോലി വാ​ഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിയില്‍ നിന്ന് നാല് ലക്ഷം രൂപയും മുള്ളന്‍കൊല്ലി സ്വദേശിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.

കേരളത്തിലുടനീളം മുപ്പതോളം പേരില്‍ നിന്ന് ഇവര്‍ സമാന രീതിയില്‍ പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബത്തേരിയില്‍ ഒളിവില്‍ താമസിച്ച് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു.

അതിനിടെ പ്രതിയെ വെള്ളിയാഴ്ചയാണ് പുല്പള്ളി പൊലീസ് അറസ്റ്റു ചെയ്തത്. എസ്ഐ എന്‍ അജീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി