കേരളം

സ്പെഷ്യൽ ട്രെയിനിൽ കേരളത്തിലേക്ക് പുറപ്പെട്ട യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പഞ്ചാബിൽ നിന്നും നാട്ടിലേക്ക് വന്ന മലയാളി യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ. മാവേലിക്കര സ്വദേശി നൃപൻ ചക്രവർത്തി (33) ആണ് മരിച്ചത്. വിജയവാഡയ്ക്ക് സമീപം കൊണ്ടപ്പള്ളി റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലാണ് ഇയാളെ ട്രയിൻ കയറി മരിച്ച നിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹരിപ്പാട് സ്വദേശികളായ രണ്ടു കൂട്ടുകാർക്കൊപ്പം നൃപൻ നാട്ടിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊണ്ടപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ട്രയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടിരുന്നു. ഈ സമയം ട്രെയിനിൽ നിന്നിറങ്ങിയ നൃപൻ തിരികെ എത്താത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ പ്ലാറ്റ്ഫോമിൽ തിരഞ്ഞെങ്കിലും കണ്ടു കിട്ടിയില്ല. ട്രെയിൻ പുറപ്പെട്ടിട്ടും നൃപൻ കമ്പാർട്ട്മെന്റിലെത്തിയിരുന്നില്ലെന്നാണ് സഹയാത്രികർ പറയുന്നത്. പിന്നാലെയാണ് ട്രാക്കിൽ നൃപന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആന്ധ്ര പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

പഞ്ചാബിലെ ജലന്ധറിലുള്ള സ്വകാര്യ ഓയിൽ കമ്പനിയിലെ ജീവനക്കാരനാണ് നൃപൻ. റാപ്പിഡ് പരിശോധന നടത്തി നൃപന് കോവിഡ് ഉണ്ടായിരുന്നില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു