കേരളം

ഇനിയിത് തുടര്‍ന്നാല്‍ നിയമപരമായി നീങ്ങേണ്ടിവരും; ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ ബസില്‍ കൊണ്ടുവന്ന് പകുതി വഴിയില്‍ ഇറക്കിവിടുന്നതിന് എതിരെ ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ ബസില്‍ കേരളത്തിലെത്തിച്ച് പാതിവഴിയില്‍ ഇറക്കി വിടുന്നതിന് എതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. വരുന്നവരെ വഴിയില്‍ ഇറക്കിവിടുന്ന രീതി തുടരുത്. ചില സംഘടനകള്‍ ആളുകളെ കൊണ്ടുവന്ന് ബസ് സ്റ്റാന്റില്‍ ഇറക്കിവിട്ടുപോയി. സര്‍ക്കാരിന് ഒരു വിവരവും ലഭിച്ചില്ല. 

നമ്മുടെ അറിവോടെ വരുന്ന ആളുകളെ എത്തിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. പക്ഷേ അറിവോടെയല്ലാതെ വന്നാല്‍ എന്തുചെയ്യും? ഭാവിയില്‍ ഇത് ആവര്‍ത്തിച്ചാല്‍ നാടിന് ബുദ്ധിമുട്ടുണ്ടാകും. ഇങ്ങനെ കൃത്യനിഷ്ടതയില്ലാതെ പ്രവര്‍ത്തിച്ചാല്‍ നാടിനാണ് ആപത്തെന്ന് അവരോടുകൂടി പറയുകയാണ്- മന്ത്രി പറഞ്ഞു. 

ഇതില്‍ ഒരു വൈകാരിക തലമുണ്ട്. കാരണം ഒരുകൂട്ടര്‍ ബസ് ഏര്‍പ്പാടാക്കുന്നു. മറ്റൊരു കൂട്ടര്‍ കയറി വരുന്നു. വരുന്ന ആളുകള്‍ക്ക് എത്രയും പെട്ടെന്ന് എത്താനുള്ള ആശ്വാസമുണ്ടാകും. പക്ഷേ ആ ആശ്വാസം ഒക്കെ പോയി. ബസ് സ്റ്റാന്റില്‍ ഇറക്കിവിട്ടിട്ട് ഇറക്കിവിട്ടവര്‍ പോയി. വന്നവര്‍ നല്ലതുപോലെ ബുദ്ധിമുട്ടി. ഇനിയിത് തുടര്‍ന്നാല്‍ നിയമപരമായി നീങ്ങേണ്ടിവരും. മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ എല്ലാവര്‍ക്കും രക്ഷയാണ്.- മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി