കേരളം

തിരുവനന്തപുരത്ത് റിമാന്‍ഡ് പ്രതിക്ക് കോവിഡ്; ഉറവിടം വ്യക്തമല്ല; വെഞ്ഞാറമൂട് സിഐ ഉള്‍പ്പടെ 30 പൊലീസുകാര്‍ നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ റിമാന്‍ഡ് പ്രതി. ഇതോടെ ഇയാളുമായി ഇടപഴകിയ 30 പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലെ പൊലീസുകാരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലില്‍ കൊണ്ടു പോകും മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. രോഗിക്ക് വൈറസ് ബാധയുണ്ടായത് എങ്ങനെ എന്ന് വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ഇയാളെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ പാര്‍പ്പിച്ചിരുന്നത് തിരുവവനന്തപുരം സബ്ജയിലിലെ അഞ്ച് സെല്ലുകളുള്ള ബ്ലോക്കിലാണ്. അതുകൊണ്ട് തന്നെ ജയിലില്‍ വെച്ച് സമ്പര്‍ക്കത്തില്‍ വന്നവരുടേത് അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി