കേരളം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കല്‍പ്പറ്റ സ്വദേശിനി 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആളാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വയനാട് കല്‍പ്പറ്റ സ്വദേശിനി ആമിനയാണ് (53) മരിച്ചത്.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെയാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത്. അര്‍ബുദ ചികിത്സാര്‍ത്ഥം 20നാണ് ഇവര്‍ 
ദുബായില്‍ നിന്ന് കൊച്ചി വിമാനത്താവളം വഴി നാട്ടില്‍ എത്തിയത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ്, ആമിനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മെയ് 21 ന് ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ടുദിവസമായി ഇവരുടെ ആരോഗ്യനില വഷളായിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്ഇവര്‍ക്ക് അര്‍ബുദ രോഗം കണ്ടെത്തിയത്. അര്‍ബുദ രോഗം മൂലം വൃക്കയും കരളും തലച്ചോറും തകരാറിലായിരുന്നു. ആമിനയുടെ ഭര്‍ത്താവിന്റെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്. വയനാട് സ്വദേശിനി കൂടി മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?