കേരളം

നാട്ടിൽ പോകണം; പത്തനംതിട്ടയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം; പൊലീസ് വിരട്ടിയോടിച്ചു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കണ്ണങ്കരയിൽ നൂറോളം ‌അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് ബസ് ഏർപ്പെടുത്തണമെന്നാണ് ബിഹാർ സ്വദേശികളായ തൊഴിലാളികളുടെ ആവശ്യം.

കൂട്ടത്തിലൊരാളുടെ അമ്മ മരിച്ചിട്ട് പോലും നാട്ടിലേക്ക് പോകാൻ അനുവദിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. സ്വകാര്യ ബസ് ഏർപ്പെടുത്തിയാൽ പണം നൽകാൻ തയാറാണെന്നുമാണ് തൊഴിലാളികൾ പറയുന്നത്. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇവർ പറയുന്നു. 

ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തൊഴിലാളികളെ അനുനയിപ്പിക്കാൻ ശ്രമം നടത്തുകയാണ്. നേരത്തെയും ഇവിടെ തൊഴിലാളികളുടെ പ്രതിഷേധമുണ്ടായിരുന്നു. അന്ന് പൊലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു