കേരളം

പാലക്കാട് ജില്ലയിൽ ഇന്നുമുതൽ നിരോധനാജ്ഞ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്നുമുതൽ നിരോധനാജ്ഞ. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇന്നു മുതൽ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. പാലക്കാട് ജില്ലയിൽ 19 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. വാളയാര്‍ അതിര്‍ത്തി വഴി വന്ന 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. രണ്ടുപേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്.

വാളയാര്‍ അതിര്‍ത്തിയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ വരുന്നവരെ കടത്തിവിടാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി എ കെ ബാലന്‍ പറഞ്ഞു. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.  ഇതുവരെ ജില്ലയില്‍ 58 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍

ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ആറു ഫീച്ചറുകള്‍

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍