കേരളം

മദ്യ വില്‍പ്പന ശാലകള്‍ മറ്റന്നാള്‍  തുറക്കും; ടോക്കണ്‍ നാളെ മുതല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ മറ്റന്നാള്‍ തുറക്കുമെന്ന് സൂചന. ബെവ് ക്യൂ ആപ്പ് വഴി ബുക്ക് ചെയ്യുന്നവര്‍ക്കാവും മദ്യം ലഭിക്കുക. ഗൂഗിളിന്റെ അനുമതി ലഭിച്ച ആപ്പ് ഉടന്‍ തന്നെ പ്ലേ സ്റ്റോറില്‍ ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ട്. നാളെ മുതല്‍ ആപ്പ് വഴി ടോക്കണ്‍ നല്‍കിത്തുടങ്ങും.

മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കാന്‍ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ നാളെ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. മന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്നുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. 

മദ്യക്കടകള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ബെവ് കോ പൂര്‍ത്തിയാക്കി. ലേബലിങ്ങ് അടക്കമുള്ളവ പൂര്‍ത്തിയാക്കി. ബാറുകളുടെ ഓര്‍ഡറും സ്വീകരിച്ചു കഴിഞ്ഞു. ഔട്‌ലെറ്റുകളില്‍ തെര്‍മല്‍ സ്‌കാനറുകളും സജീകരിച്ചിട്ടുണ്ട്. ബാറുകളിലും സമാനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവ വഴിയായിരിക്കും മദ്യ വിതരണം. 301 ഔട്‌ലറ്റുകളും 605 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി