കേരളം

വിദ്യാര്‍ഥിനിക്ക് വിഎച്ച്എസ്ഇ പരീക്ഷ എഴുതാന്‍ സാധിച്ചില്ല; കേരളത്തിലേക്ക് വരാന്‍ അനുമതിയില്ല

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  രണ്ടു മാസത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഇന്ന് പുനരാരംഭിച്ച വിഎച്ച്എസ്ഇ പരീക്ഷ ഒരു വിദ്യാര്‍ഥിനിക്ക് എഴുതാന്‍ സാധിച്ചില്ല. 
ചെങ്ങന്നൂര്‍ ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിക്കാണ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്.

ചെന്നൈയില്‍ നിന്നും ആയിരുന്നു വിദ്യാര്‍ഥിനി പരീക്ഷ എഴുതാന്‍ കേരളത്തില്‍ എത്തേണ്ടത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ  തുടര്‍ന്ന് കേരളത്തിലേക്ക് വരാന്‍ അനുമതി ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്. അതേസമയം ഈ വിദ്യാര്‍ഥിനിക്ക് സേ പരീക്ഷ എഴുതാന്‍ സാധിക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ മാറ്റിവെച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളില്‍ അവശേഷിക്കുന്ന പരീക്ഷകള്‍ക്കാണ് ഇന്ന് തുടക്കമായത്.  കോവിഡിനിടെ അസാധാരണ സുരക്ഷാ സന്നാഹങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്.

13 ലക്ഷത്തോളം കുട്ടികളാണു 30 വരെ പരീക്ഷ എഴുതുന്നത്. ഇന്നു മാത്രം 4,78,795 കുട്ടികള്‍ പരീക്ഷയെഴുതും. ഇന്നു രാവിലെ 9.45നാണ് വിഎച്ച്എസ്ഇ ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ നടന്നത്. ഉച്ചയ്ക്ക് 1.45ന് എസ്എസ്എല്‍സി കണക്കു പരീക്ഷ ആരംഭിച്ചു . നാളെ രാവിലെ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ തുടങ്ങും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍