കേരളം

13 പ്രദേശങ്ങൾ കൂടി ഹോട്സ്പോട്ട്; പത്തെണ്ണം പാലക്കാട്ട്; ആകെ 81

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 13 പ്രദേശങ്ങള്‍ കൂടി ഹോട്സ്പോട്ട്. പാലക്കാട്ടെ 10 പ്രദേശങ്ങളും തിരുവനന്തപുരത്തെ മൂന്ന് പ്രദേശങ്ങളുമാണ് ഹോട്ട്സ്പോട്ടായത്. ഇതോടെ സംസ്ഥാനത്തെ മൊത്തം ഹോട്സ്പോട്ടുകളുടെ എണ്ണം 81 ആയി ഉയര്‍ന്നു. ഹോട്ട്‍സ്‍പോട്ട് മേഖലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓഫീസുകള്‍ മാത്രമായിരിക്കും തുറക്കുക. 

സംസ്ഥാനത്ത് ഇന്ന് 40 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേർ രോഗ മുക്തരായി. കാസർകോട് 10, പാലക്കാട് എട്ട്, ആലപ്പുഴ ഏഴ്, കൊല്ലം നാല്, പത്തനംതിട്ട മൂന്ന്, വയനാട് മൂന്ന്, കോഴിക്കോട് രണ്ട്, എറണാകുളം രണ്ട്, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് കണക്കുകൾ. 

ഇതിൽ 16 പേര്‍ മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. ഇതുവരെ രോഗം ബാധിച്ചരുടെ എണ്ണം 1004 ആയി. വിദേശങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 173 ആയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു