കേരളം

ആര്‍ ശ്രീലേഖ ഫയര്‍ഫോഴ്‌സ് മേധാവി ; എം ആര്‍ അജിത് കുമാര്‍ ഗതാഗത കമ്മീഷണര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഐപിഎസ് തലത്തിലും സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തി. ആര്‍ ശ്രീലേഖയെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. നിലവിലെ ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ ഈമാസം വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖയുടെ നിയമനം. സംസ്ഥാനത്ത് ഡിജിപിയാകുന്ന ആദ്യ വനിതയാണ് ശ്രീലേഖ.

ഗതാഗത കമ്മീഷണറായി എഡിജിപി എംആര്‍ അജിത് കുമാറിനെ നിയമിച്ചു. നിലവില്‍ ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസും ഹേമചന്ദ്രനും വിരമിക്കുന്ന ഒഴിവില്‍ ആര്‍. ശ്രീലേഖ, എന്‍ ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്ക് ഡിജിപി പദവി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ശങ്കര്‍ റെഡ്ഡി റോഡ് സേഫ്റ്റി കമ്മീഷണറായി തുടരും.

ഐഎഎസ് തലപ്പത്തും സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു. വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ടി കെ ജോസിനെ ആഭ്യന്തര സെക്രട്ടറിയായും, ഡോ. എ ജയതിലകിനെ റവന്യൂ സെക്രട്ടറിയായും നിയമിക്കാനാണ് തീരുമാനിച്ചത്. റവന്യൂ സെക്രട്ടറിയായിരുന്ന ഡോ. വേണുവിനെ പ്ലാനിംഗ് ബോര്‍ഡ് സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി