കേരളം

കൊച്ചിയിൽ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച 20 പേർ കസ്റ്റഡിയിൽ; ഉടമയ്ക്കെതിരെയും നടപടി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് രോ​ഗികളുടെ എണ്ണം പ്രതിദിനം കൂടുന്നതിനിടയിലും നിർദേശങ്ങൾ ലംഘിച്ച് കൊച്ചി ബ്രോഡ്‍വേയിലുള്ള ഹോട്ടലിൽ ഭക്ഷണം വിളമ്പി. ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്ഡൗൺ ചട്ടം ലംഘിച്ച ഹോട്ടലുടമയ്ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നടന്ന ദ്രുത പരിശോധനയ്ക്കിടെയാണു ആളുകളെ കസ്റ്റഡിയിൽ എടുത്തത്. 

എറണാകുളം മാർക്കറ്റിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പരിശോധനയ്ക്കെത്തിയിരുന്നു. ലോക്ഡൗൺ ലംഘിച്ച് ആളുകൾ കൂട്ടമായി നഗരത്തിലെത്തുന്നത് ശ്രദ്ധയിപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. മാസ്ക് ധരിക്കാതെ നിരത്തിലിറങ്ങിയവർക്ക് താക്കീത് നൽകി. ലോക്ഡൗൺ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും ഐജി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു