കേരളം

മകള്‍ മരിച്ചത് കോവിഡ് ബാധിച്ചല്ല, ചികിത്സാ പിഴവ് കൊണ്ട്; സര്‍ക്കാര്‍ അത് മറച്ചുവെക്കുന്നു; ആരോപണവുമായി മാതാപിതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മഞ്ചേരിയില്‍ മരിച്ച നാല് മാസം പ്രായമുള്ള കുട്ടിയ്ക്ക് കോവിഡ് ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കള്‍.  ചികിത്സാ പിഴവുകൊണ്ടാണ് കുട്ടി മരിച്ചതെന്നും പരിശോധനയില്‍ സംഭവിച്ച പിഴവ്് തുറന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഏപ്രില്‍ 24നാണ് നാലുമാസം പ്രായമുള്ള പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ചത്. 21ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അന്ന് മുതല്‍ വെന്റിലേറ്ററിലായിരുന്നു. ജന്മനാ ഹൃദ്രോഗിയായ കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചതെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നത്്

കുട്ടിയുടെ കോവിഡ് ഫലം പോസറ്റീവായതില്‍ സംശയമുണ്ടെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. കുട്ടിയുടെ മരണശേഷം ലഭിച്ച പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ സ്രവപരിശോനഫലത്തില്‍ നെഗറ്റീവാണന്നോ പോസറ്റീവാണെന്നോ സ്ഥിരികരിച്ചിരുന്നില്ല. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധന ഫലം നെഗറ്റീവാണെന്നറിഞ്ഞിട്ടും ഇക്കാര്യം തങ്ങളെ അറിയിക്കാന്‍ അധികാരികള്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. 

കുട്ടിയുടെ ചികിത്സയില്‍ പിഴവ് വന്നിട്ടുണ്ടെങ്കില്‍ അത് തുറന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇപ്പോഴും ചികിത്സാ പിഴവ് മറച്ചുവെക്കാനുള്ള ശ്രമമാണ് അധികൃതര്‍ തുടരുന്നത്. കുട്ടിയുടെ മരണശേഷം ബന്ധുക്കളായ 33പേരെ ഐസൊലേഷനില്‍ ആക്കിയിരുന്നു. ഇത് വെറുതെയായിരുന്നു ഇവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു