കേരളം

വയനാട് കോവിഡ് സ്ഥിരീകരിച്ചത് മുംബൈ ആശുപത്രിയിലെ പിആര്‍ഒയ്ക്കും കുടുംബത്തിനും  

സമകാലിക മലയാളം ഡെസ്ക്

സുൽത്താൻബത്തേരി: വയനാട് ജില്ലയിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍നിന്നെത്തിയ കുടുംബത്തിലെ അം​ഗങ്ങൾക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ പിആര്‍ഒയും അദ്ദേഹത്തിന്റെ ഭാര്യയും മകനുമാണ് രോ​ഗബാധിതർ. സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ഭാര്യ. പനമരം സ്വദേശികളായ ഇവര്‍ ഞായറാഴ്ചയാണ് മുത്തങ്ങ വഴി നാട്ടിലെത്തിയത്. 

സംസ്ഥാനത്ത് ഇന്ന് 40 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വയനാട് സ്വദേശികൾക്ക് പുറമേ കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ മഹാരാഷ്ട്രയിൽനിന്ന് വന്നവരാണ്. തമിഴ്നാട് 5, തെലങ്കാന 1, ഡൽഹി 3, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നായി ഓരോരുത്തർ വീതവും. വിദേശത്തുനിന്ന് വന്ന 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3 പേർക്കും രോഗം വന്നു. 

10 പേരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസർകോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകളുടെ എണ്ണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ