കേരളം

ഹോം ക്വാറന്റീന്‍ ലംഘിച്ചത് 453 പേർ; ഇന്ന് മാത്രം 38 പേർക്കെതിരെ കേസെടുത്തു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തിനിടെ ക്വാറന്റൈന്‍ ലംഘിച്ചതിന് 453 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഇന്നുമാത്രം ക്വാറന്റൈൻ ലം​‌ഘനത്തിന് 38 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്നും അദ്ദേഹം അറിയിച്ചു. 

സംസ്ഥാനത്ത് മെയ് നാല് മുതല്‍ 25 വരെ 78894 പേർ ഹോം ക്വാറന്റീനില്‍ കഴിഞ്ഞപ്പോൾ 468 പേർ ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയെന്ന് അദ്ദേഹം അറിയിച്ചു. ഇതിൽ 453 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷന്‍ പോലുള്ള സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് 260 ക്വാറന്റീന്‍ ലംഘനങ്ങള്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ ചെക്കിങ്ങിനിടെ 145 കേസുകള്‍ കണ്ടെത്തിയപ്പോൾ 48 കേസുകള്‍ അയല്‍വാസികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. 

രോഗവ്യാപനം വലിയ തോതില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചത് ഹോം ക്വാറന്റീന്‍ സംവിധാനം ഒരുക്കിയതിനാലാണെന്നും ഹോം ക്വാറന്റീന്‍ ലംഘനം തടയാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍