കേരളം

ജലദോഷപനി ഉള്ളവര്‍ക്കും ഇനി കോവിഡ് ടെസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജലദോഷപനി ഉള്ളവരിലും വരും ദിവസങ്ങളിൽ കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിന് സമാനമായ ലക്ഷണങ്ങൾ ജലദോഷപനി ബാധിച്ചവരിലും കാണുന്നതിനാലാണ് ഇത്. ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശപ്രകാരമാണ് ജലദോഷപനി ബാധിച്ചവരിൽ കോവിഡ് പരിശോധന നടത്തുന്നത്. 

ഐസിഎംആറിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചുതന്നെയാണ് സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നതെന്നും പരിശോധനാകിറ്റുകളുടെ ലഭ്യതക്കുറവു മൂലമാണ് ആന്റീ ബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്റിനൽ സര്‍വൈലന്‍സ് ടെസ്റ്റ് സംസ്ഥാനത്ത് നല്ല രീതിയിൽ നടത്തുന്നുണ്ടെന്നും ഇതുവഴിയാണ് സമൂഹവ്യാപനം ഇല്ലെന്ന് മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ന് സംസ്ഥാനത്ത് പുതുതായി 84 പേര്‍ക്ക് കൂടിയാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചുപേര്‍ ഒഴികെ മറ്റെല്ലാവരും പുറത്ത് നിന്ന് എത്തിയവരാണ്. 31 പേരാണ് വിദേശത്ത് നിന്ന് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 48 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മൂന്നു പേരുടെ പരിശോധനാഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍