കേരളം

പാലക്കാട് വനിത ഹോസ്റ്റല്‍ ജീവനക്കാരനെ തലയ്ക്കടിച്ചുകൊന്നു; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  സുരക്ഷാ ജീവനക്കാരനെ തലയ്ക്കടിച്ച് കൊന്നു. പാലക്കാട് കഞ്ചിക്കോട്ട് പ്രവര്‍ത്തിക്കുന്ന വനിത ഹോസ്റ്റല്‍ ജീവനക്കാരനെയാണ് തലയ്ക്ക്ടിച്ച് കൊന്നത്. കോഴിക്കോട് സ്വദേശി കണ്ണോത്ത് ജോണ്‍ മത്തായിയാണ് മരിച്ചത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
69 വയസായിരുന്നു.

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. രാത്രി പ്രതി ആതുരാശ്രമത്തിന്റെ മതില്‍ ചാടികടന്നാണ് അകത്ത് കയറിയത്. ഇത് കണ്ട് ആശ്രമത്തിലെ ജീവനക്കാരി ശബ്ദം വെച്ചതോടെ സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിയെത്തുകുയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്ക് ഉണ്ടാകുകയും സെക്യൂരിറ്റി ജീവനക്കാരന്റെ  കൈയിലുള്ള ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഫോറന്‍സിക് വിദഗ്ഝരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സമീപസ്ഥലത്തുള്ള ആളായിരിക്കാം കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ