കേരളം

എട്ടു കേസുകളില്‍ രക്ഷപ്പെട്ടു, കടത്തിണ്ണയില്‍ ഇറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ചുകൊന്ന റിപ്പര്‍ സേവ്യറിന് ജീവപര്യന്തം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കടത്തിണ്ണകളില്‍ ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി റിപ്പര്‍ സേവ്യറിനു (46) ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും വിചാരണക്കോടതി വിധിച്ചു. 

സമാനമായ 8 കേസുകളില്‍ തെളിവുകളുടെ അഭാവത്തില്‍ പണിക്കര്‍ കുഞ്ഞുമോന്‍ എന്ന സേവ്യറിനെ നേരത്തെ വിട്ടയച്ചിരുന്നു. തലയ്ക്കടിയേറ്റ ഉണ്ണികൃഷ്ണന്‍ തന്നെ അക്രമിച്ചതു സേവ്യറാണെന്നു ചികിത്സയിലിരിക്കെ ബന്ധുക്കളോടു വെളിപ്പെടുത്തിയതാണ് ഈ കേസില്‍ നിര്‍ണായകമായത്. ഉണ്ണികൃഷ്ണന്റെ മൊഴി മരണമൊഴിയായി കണക്കക്കി.

പിഴത്തുകയില്‍ 75,000 രൂപ കൊല്ലപ്പെട്ട ഉണ്ണികൃഷ്ണന്റെ ഭാര്യയ്ക്കു നല്‍കാന്‍ കോടതി വിധിച്ചു. 2016 മാര്‍ച്ചിലാണു ഉണ്ണികൃഷ്ണനെ മദ്യലഹരിയില്‍ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍