കേരളം

ന്യൂനമര്‍ദ്ദം കരുത്താര്‍ജ്ജിക്കുന്നു ; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ; ഇടുക്കിയില്‍ അതീവജാഗ്രത ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മധ്യപശ്ചിമ അറബിക്കടലില്‍ യെമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രന്യൂനമര്‍ദമായി (Deep Depression) ആയി മാറി വടക്ക്പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍.

കനത്തമഴ തുടരുന്ന ഇടുക്കി ജില്ലയില്‍ ശനിയാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലൊഴികെ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. 11.5 സെന്റീമീറ്റര്‍ മുതല്‍ 20.4 സെന്റീമീറ്റര്‍വരെ അതിശക്തമായ മഴ ഇടുക്കിയില്‍ പെയ്യാമെന്നാണ് മുന്നറിയിപ്പ്.

കാലവര്‍ഷം എത്തുന്നതിന് കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങിയെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന് അടുത്ത് 31ഓടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തമാവും. അത് തുടക്കത്തില്‍ പടിഞ്ഞാറന്‍ തീരത്തിന് സമാന്തരമായി സഞ്ചരിക്കും. ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ മഴ അടുത്ത 5 ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തമായി ജൂണ്‍ മൂന്നോടെ ഒമാന്‍-യെമെന്‍ തീരത്ത് ദുര്‍ബലമാകും. ന്യൂനമര്‍ദം കാരണം മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായി നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ