കേരളം

ബ്ലാക്ക്മാൻ ഭീതി പരത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം ; രണ്ടു യുവാക്കൾ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് :  ലോക്ഡൗണിന്റെ മറവി‍ൽ ബ്ലാക്ക് മാൻ ഭീതി പരത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടു യുവാക്കൾ പിടിയിൽ. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് ചാലിപിലാവിൽ അഷാദ്(21), പൊയിലിൽ അജ്മൽ (18) എന്നിവരാണ് പിടിയിലായത്.

മുക്കം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി.  പ്രതികളെ വാട്സാപ് വിഡിയോ കോൾ വഴി  പോക്സോ കോടതി ജഡ്ജ് കെ.സുഭദ്രാമ്മ മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രദേശത്ത് ബ്ലാക്ക് മാന്‍ എന്ന പേരില്‍ ഭീതിപരത്തിയത് ഇവരാണെന്ന് പൊലീസ് അറിയിച്ചു.

സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെയാണ് ഇവര്‍ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചത്. ലോക്ഡൗ‍ൺ കാലത്ത് പെൺകുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തിയപ്പോൾ റോഡരികിൽ ബൈക്കുകൾ നിർത്തിയിട്ടിരുന്നത് നാട്ടുകാർ കണ്ടിരുന്നു. ബൈക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''