കേരളം

എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചത് 46കാരന്; ജില്ലയില്‍ രോഗികളുടെ എണ്ണം 30

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 27 ന് മുംബൈയില്‍ നിന്നും കൊച്ചിയിലെത്തിയ എയര്‍ ഏഷ്യ I 5325 വിമാനത്തില്‍ ഉണ്ടായിരുന്ന 46 വയസുള്ള കോതമംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 29 ന് കളമശശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ജില്ലയില്‍ 799 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 510  പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം  8737  ആയി.

ഇന്ന് 10 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.  കളമശ്ശേരി മെഡിക്കല്‍ കോളേജ് 3, കരുവേലിപ്പടി താലൂക്ക് ആശുപത്രി  2,  സ്വകാര്യ ആശുപത്രികള്‍  5 എന്നിങ്ങനെയാണ്. ആശുപ്രതികളില്‍  നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 5  പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 89  ആണ്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 30  ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജ് – 26,    ഐഎന്‍എച്ച്എസ് സഞ്ജീവനി  4 എന്നിങ്ങനെയാണ്. 141 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 116 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 1 എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 151 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ