കേരളം

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 150 ആയി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗള്‍ഫില്‍ ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് വ്യാപനം തുടരുന്നു. പ്രവാസികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ഗള്‍ഫ് മേഖലയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 150 ആയി. കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചതോടെയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന കോവിഡ് കണക്ക്.

പത്തനംതിട്ട വല്ലന സ്വദേശി പവിത്രന്‍ ദാമോദരന്‍( 52) ആണ് കോവിഡ് ബാധിച്ച് മരിച്ച 150-ാമത്തെ മലയാളി. ഇന്നലെയും കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചിരുന്നു. വടകര ലോകനാര്‍കാവ് സ്വദേശി കോമള്ളി ശ്രീ പത്മത്തില്‍ അജയന്‍ (48) ആണ് മരിച്ചത്. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന്  മിഷ്‌രിഫിലെ ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബാര്‍ബറായിരുന്നു.

കേരളത്തില്‍ ഇതുവരെ ഒന്‍പത് പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 624 പേരാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 575 പേരാണ് രോഗമുക്തി നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി