കേരളം

'ഒരിക്കലെങ്കിലും കമ്യൂണിസ്റ്റുകാരനായിരുന്ന ഒരാൾക്കും ബിജെപിയിൽ പോകാനാവില്ല'; എംഎം ലോറൻസ്

സമകാലിക മലയാളം ഡെസ്ക്

കൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസ്. ഒരിക്കലെങ്കിലും കമ്യൂണിസ്റ്റുകാരനായിരുന്ന ഒരാൾക്കും ബിജെപിയിൽ പോകാനാവില്ല എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബിജെപിയിൽ ചേർന്നത്. 

'ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റ്കാരനായിരുന്ന ഒരാൾക്ക് ഒരിക്കലും ബിജെപി പോലൊരു പാർട്ടിയിലേക്ക് പോകുവാൻ കഴിയില്ല.!'- എന്നായിരുന്നു ലോറൻസിന്റെ പോസ്റ്റ്. എന്നാൽ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമർശനവുമായി എത്തുന്നത്. ഇത്രയും മുതിർന്ന ഒരു കമ്യൂണിസ്റ്റുകാരനായിട്ടും മകനെ ബിജെപിയിൽ പോവുന്നത് തടയാൻ കഴിയാത്തത് വലിയ പരാജയമാണെന്നാണ് ചിലരുടെ കമന്റ്. മകനെ കമ്യൂണിസ്റ്റ് ആക്കാൻ കഴിയാത്തത് കമ്യൂണിസ്റ്റ് മനസ്സ് ഇല്ലാത്തത് കൊണ്ടാണെന്നും കച്ചവട ചിന്തയുള്ളത് കൊണ്ടാണെന്നും ചിലർ കുറിച്ചു. 

കഴിഞ്ഞ ദിവസമായിരുന്നു എബ്രഹാം ലോറന്‍സ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണനൊപ്പം എബ്രഹാം ലോറൻസ് മാധ്യമ പ്രവർത്തകരെ കാണുകയും ചെയ്തിരുന്നു. സ്വർണക്കടത്ത് കേസിൽ അന്വേഷണം മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരെയെത്തി, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെ മയക്ക് മരുന്ന കേസിൽ അറസ്റ്റ് ചെയ്തു എന്നിട്ടും പാർട്ടിക്ക് ഒന്നും പറയാനില്ല. ഇതിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നായിരുന്നു എബ്രഹാമിന്റെ പ്രതികരണം.

നേരത്തെ, ലോറന്‍സിന്റെ മകള്‍ ആശയുടെ മകന്‍ മിലന്‍ ബിജെപിയെ പിന്തുണച്ചത് വലിയ വിവാദമായിരുന്നു. ശബരിമല യുവതീപ്രവേശന വിവാദത്തില്‍ ബിജെപിയെ പിന്തുണച്ച് രംഗത്തെത്തിയ മിലന്‍, ബിജെപിയുടെ സമരവേദിയിലും എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍