കേരളം

ബിനീഷ് കോടിയേരിക്ക് എതിരെയുള്ള ആരോപണം ഗൗരവതരം; പാര്‍ട്ടി അന്വേഷിക്കുന്നതിലും നല്ലത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതെന്ന് എ കെ ബാലന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണം പാര്‍ട്ടി ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി എ കെ ബാലന്‍. ഇതിനാലാണ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഒരുവിധ ഇടപെടലും ഉണ്ടാകാത്തത്. പാര്‍ട്ടി അന്വേഷിക്കുന്നതിലും നന്നല്ലെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതെന്നും മന്ത്രി ചോദിച്ചു. മൊഴികള്‍ ചോരുന്നത് സുപ്രീം കോടതിവിധിക്ക് എതിരാണെന്നും കുറ്റപത്രം വരുമ്പോള്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിനിടെയാണ് ബിനീഷിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍