കേരളം

വീട്ടുമുറ്റത്ത് 'ശബരി എക്‌സ്പ്രസ്'; പതിനഞ്ചടി നീളം, വിസ്മയത്തോടെ നാട്ടുകാര്‍ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ശബരി എക്‌സ്പ്രസ് വീട്ടുമുറ്റത്ത് എത്തിച്ചിരിക്കുകയാണ് കോട്ടയം സ്വദേശി. ഏുമാനൂരിനടുത്ത് പേരൂര്‍ കുരിയാറ്റുപുഴ സന്തോഷാണ് യഥാര്‍ഥ ശബരി എക്‌സ്പ്രസിന്റെ മാതൃക വീട്ടുമുറ്റത്ത് ഒരുക്കിയത്. 

വിസ്മയത്തോടെയാണ് ആളുകള്‍ ഈ മാതൃക കാണാനെത്തുന്നത്. ഒരുവര്‍ഷം നീണ്ട അധ്വാനത്തിലാണ് തടികൊണ്ടുള്ള ട്രാക്കില്‍ ശബരി എക്‌സ്പ്രസ് തയ്യാറാക്കിയത്. ഇതിനായി ദിവസങ്ങളോളം കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തി. തീവണ്ടിയുടെ രൂപവും ഭാവവും നിറവുമെല്ലാം ഹൃദിസ്ഥമാക്കിയതായി സന്തോഷ് പറയുന്നു.

യാത്രക്കാരുടെ സീറ്റുകളും ശൗചാലയങ്ങളും എല്ലാം ഒറിജനലിനെ വെല്ലുന്ന രൂപത്തിലാണ്. എന്‍ജിനും അഞ്ച് ബോഗികളും ചേര്‍ന്ന് പതിനഞ്ചടി നീളവുമുള്ള തീവണ്ടിയുടെ മാതൃകയാണ് സന്തോഷ് നിര്‍മിച്ചിരിക്കുന്നത്. ചിത്രകാരന്‍കൂടിയായ സന്തോഷ് ചെറു മാതൃകകള്‍ നേരത്തെയും നിര്‍മിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ച് എസ്ഐടി

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരം

ഏഷ്യൻ റിലേ; മിക്സഡ് വിഭാ​ഗത്തിൽ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വർണം (വീഡിയോ)

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി