കേരളം

ഡോളര്‍ കടത്ത്; ഖാലിദ് മുഹമ്മദിനെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ്; നയതന്ത്ര പ്രതിനിധിയെ പ്രതിചേര്‍ക്കാന്‍ സാധിക്കുമോ എന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ യുഎഇ കോണ്‍സുലേറ്റില്‍ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയയെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് തീരുമാനം. ഈ ആവശ്യം ഉന്നയിച്ച് കസ്റ്റംസ്, പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കോടതി അനുവദിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാണ് കസ്റ്റംസ് നീക്കം.

ഖാലിദ് ഇന്ത്യയില്‍ നിന്ന് 1.90 ലക്ഷം യുഎസ് ഡോളര്‍ ഒമാന്‍ വഴി ഈജിപ്തിലേക്ക് കടത്തിയതായി സ്വപ്നയും മറ്റു പ്രതികളും മൊഴി നല്‍കിയിരുന്നു. വിമാനത്താവളത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കി ഒമാന്‍ വരെ ഖാലിദിനൊപ്പം യാത്ര ചെയ്തതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ക്കാനുള്ള തീരുമാനം. 

ഇത് ആദ്യമായാണ് വിദേശ പൗരനായ കോണ്‍സുലേറ്റ് ജീവനക്കാരനെ കേസില്‍ പ്രതിചേര്‍ക്കാനുള്ള തീരുമാനം. അതേസമയം നയതന്ത്ര പ്രതിനിധിയെ പ്രതി ചേര്‍ക്കാന്‍ സാധിക്കുമോ എന്ന് കോടതി കസ്റ്റംസിനോട് ആരാഞ്ഞു. കേസില്‍ വിശദമായ വാദം കേള്‍ക്കാനായി അഞ്ചാം തീയതിയിലേക്ക് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന