കേരളം

മന്‍മോഹന്‍സിങ്ങാണ്‌ ഡല്‍ഹിയിലെന്ന്‌ കരുതി പിണറായി പിത്തലാട്ടം കാണിക്കരുത്, മോദി സര്‍ക്കാരിന് മുന്നില്‍ വിലപ്പോവില്ല: സുരേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മന്‍മോഹന്‍സിങ്ങാണ്‌ ഡല്‍ഹിയിലുള്ളതെന്ന് കരുതി പിത്തലാട്ടം കാണിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിരട്ടലും ഭീഷണിയും ഫെഡറല്‍ തത്വങ്ങളുടെ പേര് പറഞ്ഞുള്ള ആക്ഷേപങ്ങളും മോദി സര്‍ക്കാരിന് മുന്നില്‍ വിലപ്പോവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്ന് പറഞ്ഞ പിണറായി വിജയന്‍ സത്യത്തോട് അടുക്കുമ്പോള്‍ പരിഭ്രാന്തനായി സമനില തെറ്റി അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ ഭീഷണിമുഴക്കുകയാണിപ്പോള്‍. ലൈഫ്മിഷനില്‍ ഒന്നും മറച്ചുവെക്കാനില്ലെന്നാണ് ഇതുവരെ പറഞ്ഞത്. മുഖ്യമന്ത്രിയും ശിവശങ്കറും ചേര്‍ന്നാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ഇടപാടുകളെല്ലാം നടത്തിയത്. കള്ളപ്പണ ഇടപാട് നടന്നിരിക്കുന്നുവെന്ന് വിജിലന്‍സ് പോലും സ്ഥിരീകരിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഫയലുകള്‍ വിളിച്ച് ചോദിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഫയലുകള്‍ തരില്ലെന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം