കേരളം

10 ഗ്രാം വീതമുള്ള 'മൂന്നു പൊതി'കൾ ; കോവിഡ് രോ​ഗിക്കുള്ള പൊതിച്ചോറിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിൽ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ :  തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറിൽ കഞ്ചാവ് പൊതികൾ കണ്ടെത്തി. 10 ഗ്രാം വീതമുള്ള 3 കഞ്ചാവ് പൊതികളാണ് പൊതിച്ചോറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.  ഭക്ഷണം കൊടുക്കുന്നതിനു തൊട്ടുമുൻപ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. 

തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്കായുള്ള വാർഡിൽ രാവിലെയാണ് സംഭവം.  വിയ്യൂർ ജയിലിൽ നിന്ന് കോവിഡ് ബാധിച്ച് ഇവിടെത്തിയ തടവുകാരനായിട്ടാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സംശയം. 

രോഗികളുടെ ബന്ധുക്കൾ കൊണ്ടു വരുന്ന ഭക്ഷണവും തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോ​ഗികൾക്ക് അനുവദിക്കാറുണ്ട്. ഇത്തരത്തിലുള്ള പൊതികൾ ആശുപത്രി അധികൃതർ സ്വീകരിച്ചശേഷം രോഗികൾക്കു കൈമാറുകയാണ് പതിവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത