കേരളം

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യം; രാഷ്ട്രീയ പ്രേരിതം എന്നു പറയുന്നില്ല; പ്രവചനത്തിനില്ലെന്നും മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യമെന്ന് മുഖ്യമന്ത്രി. ഇ.ഡി അന്വേഷണത്തില്‍ പ്രവചനത്തിനില്ല. രാഷ്ട്രീയപ്രേരിതം എന്ന് പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായെങ്കില്‍ ആ കുടുംബം നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സി.എം രവീന്ദ്രനെ ഏറെക്കാലമായി അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.. അന്വേഷണ ഏജന്‍സി വിളിപ്പിച്ചതുകൊണ്ട് കുറ്റംചാര്‍ത്താനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതേസമയം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടത്തിയ ഇ.ഡിക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി. കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും ഭയപ്പെടുത്തിയെന്നും കമ്മിഷന്‍ പറഞ്ഞു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോട് അന്വേഷിക്കാനും നിര്‍ദേശം. ആവശ്യമെങ്കില്‍ കേസെടുക്കാനും നിര്‍ദേശിച്ചു. 

ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് 26 മണിക്കൂറിനുശേഷമാണു പൂര്‍ത്തിയാക്കിയത്. ഭാര്യാമാതാവിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. റെയ്ഡിനിടെ ഭീക്ഷണിപ്പെടുത്തിയെന്നാരോപിച്ച് ബിനീഷിന്റെ കുടുംബവും റെയ്ഡ് തടസപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡിയും പൊലീസിനെ സമീപിച്ചു. അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയെന്ന മഹസറില്‍ ഒപ്പിട്ടില്ലെന്നും ബിനീഷിന്റെ ഭാര്യ റെനീറ്റ പറഞ്ഞു.ബുധനാഴ്ച രാവിലെ 9.30 നു തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്നു രാവിലെ 11 മണിയ്ക്കാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി