കേരളം

വിദേശത്തു നിന്നും എത്തിയത് 6000 കോടി, കണക്കില്‍പ്പെടാത്ത വമ്പന്‍ ഇടപാടുകള്‍, അഞ്ചു കോടി പിടിച്ചെടുത്തു ; ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ബിലീവേഴ്‌സ് ചര്‍ച്ചിന്റേത് വന്‍ സാമ്പത്തിക കുംഭകോണമെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഡല്‍ഹിയിലും കേരളത്തിലുമായി കണക്കില്‍പ്പെടാത്ത അഞ്ചു കോടി രൂപ പിടിച്ചെടുത്തു. അഞ്ചു വര്‍ഷത്തിനുള്ളില്‍ വിദേശ സഹായമായി 6000 കോടി രൂപ എത്തിയതായാണ് പ്രാഥമിക നിഗമനം. 


ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കണക്കുകളില്‍ വന്‍ പൊരുത്തക്കേടുകളുണ്ടെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇത് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിന്റെ ലംഘനമെന്നും ഐടി കണ്ടെത്തി. വിദേശ സഹായമായി ലഭിച്ച തുക ചര്‍ച്ച് വകമാറ്റി ചെലവഴിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. 

ഇന്നലെ രാവിലെ മുതലാണ് ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിസോധന നടത്തുന്നത്. ഇന്നലെ ബിലീവേഴ്‌സി ചര്‍ച്ചിന്റെ തിരുവല്ല ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ 57 ലക്ഷം രൂപ പണമായി കണ്ടെത്തിയിരുന്നു. അതിനു ശേഷം വിവിധ സ്ഥാപനങ്ങളിലെ റെയ്ഡിലാണ് ആകെ അഞ്ചു കോടി രൂപ പണമായി കണ്ടെത്തിയത്. 

100 കോടി രൂപയുടെ ഇടപാടു സംബന്ധിച്ചാണ് പ്രധാനമായും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലും വ്യാപകമായ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ റെയ്ഡ് ഇന്നും തുടരുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം