കേരളം

രണ്ടര വയസ്സുള്ള കുഞ്ഞിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തി; ബാലാവകാശ കമ്മീഷന്‍ സിപിഎമ്മിന്റെ പോഷക സംഘടനയെപ്പോലെ പെരുമാറുന്നു: സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇ ഡി റെയിഡിനിടെ ബാലാവകാശ കമ്മീഷന്‍ രണ്ട് വയസുള്ള കൊച്ചുകുട്ടിയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയത് ബാലാവകാശ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാലാവകാശ കമ്മീഷന്‍ പാര്‍ട്ടി കമ്മീഷനായി മാറിയെന്നും സുരേന്ദ്രന്‍ ആലപ്പുഴയില്‍ പറഞ്ഞു.

എസ്എഫ്‌ഐയെയും ഡിവൈഎഫ്‌ഐയെയും പോലെ സിപിഎമ്മിന്റെ പോഷക സംഘടനയായാണ് കമ്മീഷന്‍ പെരുമാറുന്നത്. രണ്ട് വയസ് പ്രായമുള്ള കൊച്ചു കുഞ്ഞിനെ ആള്‍ക്കൂട്ടത്തിലേക്ക് വിളിച്ചു വരുത്തിയത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ്.

മാധ്യമപ്രവര്‍ത്തകരും പൊലീസുമുള്ള സ്ഥലത്തേക്കാണ് കുട്ടിയെ വിളിപ്പിച്ചത്. ഇ ഡി പരിശോധന തുടങ്ങിയപ്പോഴാണ് കൊച്ചു കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും ഇത് ബാലാവകാശത്തിന്റെ നിഷേധമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പരാതി പരിശോധിക്കാന്‍ കമ്മീഷന് അധികാരമുണ്ടെങ്കിലും രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റിയത് അപക്വമാണ്.-സുരേന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി