കേരളം

നവംബർ 15ന് കോളജുകൾ തുറക്കാമെന്ന് റിപ്പോർട്ട്; ആലോചന തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കോവിഡ് വ്യാപനത്തെ തുടർന്ന് പൂട്ടിയ കോളജുകൾ തുറക്കാൻ സംസ്ഥാനത്ത് ആലോചന തുടങ്ങി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സർക്കാരിന് റിപ്പോർട്ട് നൽകി. എന്നാൽ ഇതുസംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല.

നവംബർ 15 മുതൽ കോളേജ് തുറക്കാമെന്നാണ് സെക്രട്ടറി റിപ്പോർട്ട് നൽകിയിരിക്കുന്നത്. കോവിഡ് വിദഗ്ധ സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതിയോടെ മാത്രമേ കോളജുകൾ തുറക്കൂ. കോവിഡ് വിദഗ്ധ സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതിയോടെ മാത്രമേ കേളേജുകൾ തുറക്കൂ.

നിലവിൽ കോളഡ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാണ്. ഈ മാസം ആദ്യമാണ് യു.ജി.സി. കോളേജുകൾ തുറക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കോളേജിന്റെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള കവാടത്തിലും തെർമൽ സ്കാനറുകൾ, സാനിറ്റൈസർ, മാസ്ക് എന്നിവ ലഭ്യമാക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍