കേരളം

'എംഎല്‍എയുടെ ബന്ധു'; കൊച്ചിയില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ; 45 കാരി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആറ് മാസമായി വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സനടത്തിയ ആള്‍ അറസ്റ്റില്‍. എറണാകുളം എടത്തലയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. 
റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ്(45) അറസ്റ്റിലായത്. കഴിഞ്ഞ ആറ് മാസമായി ഇവര്‍ എടത്തല കോമ്പാറയില്‍ മരിയ ക്ലിനിക് നടത്തി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. 

കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയതെന്നാണ് അവകാശവാദം.  നാട് കൊട്ടാരക്കരയാണെന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ അടുത്ത ബന്ധുവാണെന്നും വരെ പറഞ്ഞ് നാട്ടുകാരെ കൈയിലെടുത്തു.ആറ് മാസം തട്ടിപ്പ് തുടര്‍ന്നു. പ്രദേശവാസികള്‍ ചിലര്‍ സംശയം ഉന്നയിച്ചു. കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലാക്കി സ്ഥലം വിടാനൊരുങ്ങുന്നതിനിടെയാണ് എടത്തല പൊലീസ് ക്ലിനിക്കിലെത്തി പരിശോധന നടത്തിയത്. 

മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകളെല്ലാം വ്യാജമെന്ന് കണ്ടെത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞ് നാട്ടുകാര്‍ ചിലരില്‍ നിന്ന് ഇവര്‍ പണം കടമായും വാങ്ങിയിരുന്നു. ക്ലിനിക്കിന്റെ ഉടമ ഷാജു ആന്റണി ഒളിവിലാണ്. ഇയാളുടെ അറിവോടെയാണോ ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ