കേരളം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്തിൽ താഴെ; ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ. ജില്ലയിൽ ഇന്ന് 574 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. 

കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂർ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂർ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസർക്കോട് 62 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്. 

സംസ്ഥാനത്ത് ഇന്ന് മൊത്തം 4581 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3920 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

കോഴിക്കോട് 519, മലപ്പുറം 530, ആലപ്പുഴ 486, എറണാകുളം 361, തൃശൂർ 413, പാലക്കാട് 223, കൊല്ലം 333, തിരുവനന്തപുരം 238, കോട്ടയം 264, കണ്ണൂർ 142, പത്തനംതിട്ട 116, ഇടുക്കി 141, വയനാട് 95, കാസർക്കോട് 59 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം